08:13am 29 November 2026
NEWS
മനുഷ്യ ബുദ്ധി പരമോന്നതം നിർമിത ബുദ്ധി സഹായി മാത്രം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഫിസാറ്റ് കേരളം വികസന സമ്മിറ്റ് വിഷൻ 2047

28/11/2026  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മനുഷ്യ ബുദ്ധി പരമോന്നതം നിർമിത ബുദ്ധി സഹായി മാത്രം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ഫിസാറ്റ് കേരളം വികസന സമ്മിറ്റ് വിഷൻ 2047
HIGHLIGHTS

ഫിസാറ്റ് എൻജിനിയറിങ് കോളേജ് സംഘടിപ്പിച്ച കേരളം വികസന സമ്മിറ്റ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്‌ഘാടനം ചെയുന്നു ഡോ ജേക്കബ് തോമസ്,  ഡോ. എം. എസ്. രാജശ്രീ, ഡോ. സജി ഗോപിനാഥ്, ഷിമിത്ത് പി. ആർ.  സച്ചിൻ ജേക്കബ് പോൾ, ജെനിബ് ജെ കാച്ചപ്പിള്ളി,തുടങ്ങിവർ സമീപം

കേരളം വികസന സാധ്യതകളുടെ മേഖലയിൽ വളരെ ഉന്നതമാണ്. ഈ വളർച്ചക്ക് പിന്നിൽ മനുഷ്യ ബുദ്ധിക്ക് സമമായി ഒന്നുമില്ല, നിർമ്മിത ബുദ്ധി അതിനു ഒരിക്കലും പകരമാവില്ല മറിച്ചു ഇതു ഒരു സഹായിമാത്രമാണ്. ഒരിക്കലും നിർമിത ബുദ്ധി ഒരു വെല്ലുവിളിയായി വരുകയില്ല  എന്ന് ഹൈ കോടതി ജഡ്ജി  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  പറഞ്ഞു  അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൻറെ രജത ജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി എറണാക്കുളം  ഹോട്ടൽ പ്രെസിഡെൻസിയിൽ നടത്തിയ കേരളം വികസന സമ്മിറ്റ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ലോകത്തെ മുൻപോട്ടു നയിക്കേണ്ട വസ്തുത എന്നത് മികച്ച ആശയം ആയിരിക്കണം മറിച്ചു സാങ്കേതികതകൾ അതിനു സഹായി ആയി മാറുകയാണ് വേണ്ടത് എന്ന് അദ്ദേഹം ചൂണ്ടികാട്ടി. ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എം. എൽ. എ. ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. കേരളത്തിൻറെ വികസന സാദ്ധ്യതകൾ മുൻപിൽ  കണ്ടു വിഷൻ 2047 ൻറെ ഭാഗമായി സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളെക്കുറിച്ചു ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലറും ട്രസ്റ്റ് റിസർച്ച് പാർക്ക് സി. ഇ. ഓ. ഡോ. എം. എസ് രാജശ്രീ, സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ അനൂപ് അംബിക, എസ് എഫ് ഓ ടെക്നോളജി  എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് എസ്. സ്മിജോഷ് , ടി. സി. എസ്. അക്കാഡമിക് അലയൻസ് റീജിയണൽ ഹെഡ്  രാജീവ് ശ്രീനിവാസ്, എസ്. എഫ്. ഓ. ടെക്നോളജി സി. ഇ. ഓ. അൽത്താഫ് ജെഹാൻഗീർ തുടങ്ങിയവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. വികസനം എന്നത് ആശയത്തിൽ നിന്ന് പ്രയോഗികതയില്ലേക്ക് വരുമ്പോഴാണ് യാഥാർത്യമാകുന്നതെന്നു ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു ചടങ്ങിൽ ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ കമ്പനികളുടെ പ്രതിനിധികൾ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, പ്രോഗ്രാം കോ ഓർഡിനേറ്ററുമാരായ ഡോ എലിസബത്ത് ജോർജ്, ഡോ. അനൂ അന്ന ആന്തണി, ഡോ. സന്തോഷ് കൊറ്റം, ഡോ. പോൾ പി. മത്തായി, ഡോ. എം. എൻ. അരുൺകുമാർ തുടങ്ങിവർ പങ്കെടുത്തു 

  
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img